മോസ്‌കോ: റഷ്യയില്‍ വിരമിക്കല്‍ പ്രായം ക്രമേണ 65 ആക്കുമെന്നു ധനകാര്യ സഹമന്ത്രി സെര്‍ജി ശതലോവ്. ഈ വിഷയം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം കൂടുതലായി ഉന്നയിക്കപ്പെടുന്നുണ്ട്.- മന്ത്രി പറഞ്ഞു. നിലവില്‍ റഷ്യയില്‍ പുരുഷന്‍മാര്‍ക്ക് അറുപതും സ്ത്രീകള്‍ക്ക് അന്‍പത്തിയഞ്ചും ആണ് വിരമിക്കല്‍ പ്രായം. പൈലറ്റുമാര്‍, ഖനിത്തൊഴിലാളികള്‍, ബഹിരാകാശ യാത്രികന്‍ തുടങ്ങി പല തൊഴിലാളികളുടെയും വിരമിക്കല്‍ പ്രായം ഇതിനും താഴെയാണ്.
വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയില്ല. പടിപടിയായി പ്രായം 65 ആയി ഉയര്‍ത്താനാണു തീരുമാനമെന്നും സെര്‍ജി ശതലോവ പറഞ്ഞു.
Discussion about this post