അഡ്ലെയ്ഡ്: ഓസ്ട്രേലിയയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയതിനെത്തുടര്ന്നാണിത്.
കോലിക്ക് നേരത്തെ ബിസിസിഐ അവധി അനുവദിച്ചിരുന്നു. അഡ്ലെയ്ഡിലെ മത്സരത്തിന്റെ 2-ാം ഇന്നിങ്സില്‍ 36 റണ്‍സിനു പുറത്തായ ഇന്ത്യ 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ ആയിരുന്നു ഇത്. 26നാണ് മല്ബണില് 2-ാം ടെസ്റ്റിനു തുടങ്ങുന്നത്.
Discussion about this post