ബാര്‍സലോണ: ഒരു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡ് ഇനി മെസ്സിക്കു സ്വന്തം. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.
ലാ ലിഗയില്‍ വയ്യാഡോയിഡിനെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ബാര്‍സലോണയ്ക്കായി മെസ്സിയുടെ ഗോള്‍ നേട്ടം 644 ആയി. 749 മത്സരങ്ങളില്‍ നിന്നാണ് മെസ്സി ഇത്രയും ഗോളുകള്‍ നേടിയത്. എന്നാല്‍ പെലെ 665 മത്സരങ്ങളില്‍നിന്നാണ് സാന്റോസിനായി 643 ഗോളുകള്‍ നേടിയത്.
Discussion about this post