ലണ്ടന്‍: ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വൈറസ് വ്യാപമായി പടരുന്ന സാഹചര്യത്തിലാണ് ദേശീയതലത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുറഞ്ഞ സമയത്തിനുള്ളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.













