കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് മോഷണം പോയെന്ന് പരാതി. ഡിപ്പോ അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. വേണാട് ഓര്‍ഡിനറി ബസാണ് അജ്ഞാതര്‍ കടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് വിചിത്ര മോഷണം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെ സര്‍വീസിംഗിന് ഗാരേജില്‍ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ റോഡ് വശത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതര്‍ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല.
പിന്നീട് പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാര്‍ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതര്‍ കരുതി. പുലര്‍ച്ചെ സര്‍വീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആരും ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതര്‍ക്ക് ഉണ്ടായത്.
പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് ആയതിനാല്‍ മോഷ്ടാവിന് അധികരദൂരം ബസ് കൊണ്ടുപോകാന്‍ കഴിയില്ലെന്ന പ്രതീക്ഷയിലാണ് പോലീസ്. പരിസര പ്രദേശത്തെല്ലാം പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post