ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എംപി. ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചൈന അതിര്‍ത്തി വിഷയങ്ങളില്‍ വ്യക്തത വേണം. സേന പിടിച്ച സ്ഥലങ്ങളെല്ലാം തിരിച്ചു നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ഏപ്രിലില്‍ സ്ഥിതി പുനഃസ്ഥാപികാന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ദെപ്സാങ് സമതലത്തിലും ഗോഗ്രയിലും ചൈന തുടരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
സൈന്യം ഫിംഗര്‍ നാലില്‍നിന്ന് ഫിംഗര്‍ മൂന്നിലേക്ക് മാറിയതെന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. ഇതെന്തിനെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ചൈനയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന് മോദിക്ക് പേടിയാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. മൂന്ന് സേനാവിഭാഗങ്ങളും ചൈനയെ നേരിടാന്‍ തയാറെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Discussion about this post