പട്യാല: മലയാളിതാരം എം. ശ്രീശങ്കര്‍ ടോക്കിയോ ഒളിംപിക്‌സില്‍ യോഗ്യത നേടി. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്‌സില്‍ ലോങ്ജംപ് ഫൈനലില്‍ 5-ാം ശ്രമത്തില്‍ 8.26 മീറ്റര്‍ ദൂരം ചാടി ദേശീയ റെക്കോര്‍ഡ് (8.20 മീ) പുതുക്കിയാണ് ശ്രീശങ്കര്‍ ടോക്കിയോ യോഗ്യത നേടിയത്. 8.22 മീറ്ററാണ് ഒളിംപിക് യോഗ്യതാ മാര്‍ക്ക്.
വൈ.മുഹമ്മദ് അനീസ് 8 മീറ്റര്‍ ചാടി വെള്ളിയും കര്‍ണാടകയുടെ എസ്.ലോകേഷ് (7.60 മീ) വെങ്കലവും നേടി.
Discussion about this post