തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നടത്തി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഇന്‍സ്പയേഴ്‌സ് ഡയറക്ടര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ ശ്രീരാമനവമി സന്ദേശം നല്‍കി.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2021-ലെ ആശ്രമബന്ധു പുരസ്‌കാരം ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമ്മാനിച്ചു. ലക്ഷ്മി കെ.നായര്‍ എറണാകുളം, കൃഷ്ണപിള്ള ഹരിപ്പാട്, അഡ്വ.ജി.മധുസൂദനന്‍ പിള്ള ആറ്റിങ്ങല്‍, പി.ജി.രാധാകുമാരി ടീച്ചര്‍ തിരുവല്ല, ഗോപിനാഥന്‍ നായര്‍ കൊട്ടിയൂര്‍ എന്നിവരാണ് ഈവര്‍ഷത്തെ ആശ്രമബന്ധുപൂരസ്‌കാരത്തിന് അര്‍ഹരായത്. സമ്മേളനത്തില്‍ എസ്.ആര്‍.ഡി.എം.യു.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍ണമായും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്.
Discussion about this post