ജനീവ: കൊറോണ വൈറസിന്റെ ബി. 1.617 എന്ന ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. രണ്ടു തവണ ജനിതകമാറ്റം സംഭവിച്ച ഈ വകഭേദം ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗത്തിനുകാരണമായെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
ജനിതക വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ജീസെഡില് അപ്ലോഡ് ചെയ്ത വിവരം അനുസരിച്ചാണ് 17 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Discussion about this post