വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍, കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ നേരിടുന്നതില്‍ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്റണി ഫൗചി. ഇന്ത്യയില്‍നിന്നു ലഭിക്കുന്ന ഡേറ്റകളില്‍ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്‌സിനേഷനാണെന്നു ഫൗചി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് എന്നിവയുമായി ചേര്‍ന്ന് ഭാരത് ബയോടെക് കന്പനി വികസിപ്പിച്ചതാണു കോവാക്‌സിന്‍. 78 ശതമാനം ഫലക്ഷമതയാണ് അവകാശപ്പെടുന്നത്. പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ജനുവരി മൂന്നുമുതല്‍ ഉപയോഗിക്കുന്നുണ്ട്.
Discussion about this post