വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തിങ്കളാഴ്ച ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) അനുമതി നല്‍കിയിരിക്കുന്നത്.
ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് അനുമതി. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നടപടിയാണ് ഇതെന്ന് എഫ്ഡിഎ കമ്മീഷണര്‍ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു.
ഈ നടപടി കോവിഡില്‍നിന്നും യുവജനത്തെ സംരക്ഷിക്കാനുള്ളതാണ്. ഇത് സാധാരണ നിലയിലേക്ക് മടങ്ങാനും പകര്‍ച്ചവ്യാധി അവസാനിപ്പിക്കാനും ഇടയാക്കുന്നതാണെന്നും ജാനറ്റ് പറഞ്ഞു.
വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി എല്ലാ വിവരങ്ങളും പരിശോധിക്കുകയും സമഗ്രമായ അവലോകനവും നടത്തിയെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കാനാവുമെന്നും ജാനറ്റ് കൂട്ടിച്ചേര്‍ത്തു.
16 വയസുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക നേരത്തെ അനുമതി നല്‍കിയിരുന്നു.
Discussion about this post