തിരുവനന്തപുരം: ഇന്ധന കമ്പനികള്‍ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയും ഡീസലിന് 90 രൂപ എട്ട് പൈസയുമായി.
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചത്.
പെട്രോളിന് 93 രൂപ 14 പൈസയും ഡീസലിന് 88 രൂപ 32 പൈസയുമാണ് കൊച്ചിയിലെ വില.













