തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 56-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമത്തില്‍ ആചരിക്കുന്നു.
കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടക്കുന്ന ആചാരപരമായ പൂജകളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ മെയ് 26ന് ഉച്ചയ്ക്ക് 2ന് ആശ്രമത്തില്‍ മഹാസമാധി പൂജ നടക്കുമ്പോള്‍ എല്ലാ ആശ്രമബന്ധുക്കളും ഭക്തജനങ്ങളും അവരവരുടെ ഭവനങ്ങളില്‍ ദീപം തെളിച്ച് കലിസന്തരണ മന്ത്രജപത്തോടെ പരമഗുരുവിന് പ്രണാമം അര്‍പ്പിക്കണമെന്ന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അറിയിച്ചു. കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെ മാനിച്ചുകൊണ്ട് എല്ലാസജ്ജനങ്ങളും പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post