ബ്രസീലിയ: പ്രായപൂര്‍ത്തിയായ 75 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് പഠനം. ബ്രസീലിലെ സെറാനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇവിടുത്തെ താമസക്കാരിലെ 20 വയസിന് മുകളിലുള്ളവരുടെ 75 ശതമാനമായ 45,000 ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയാണ് പഠനം നടത്തിയത്. ഇതോടെ കോവിഡ് മരണ നിരക്ക് 95 ശതമാനം ഇല്ലാതാക്കാനായെന്നും പഠനം പറയുന്നു.
75 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിക്കുന്നതോടെ വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്കും സംരക്ഷണം ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടോ ബുട്ടാന്‍ടാന്‍ ഈ പഠനം നടത്തിയത്.
Discussion about this post