ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ആസന്നമാണെന്നും കരുതിയിരിക്കണ മെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങളിലും പ്രതിരോധത്തിലും വീഴ്ചകള്‍ വരുത്തരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. <br> <br> വിനോദയാത്രയും തീര്‍ഥാടനവും മതപരമായ ചടങ്ങുകളും ആവശ്യമുള്ളതാണ്. എന്നാല്‍, കുറച്ചു മാസങ്ങള്‍കൂടി കരുതലോടെ കാത്തിരിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ തുറന്നു കൊടുക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ഓസ്റ്റിന്‍ ജയലാല്‍ ചൂണ്ടിക്കാട്ടി.













