ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരം സതീഷ് കുമാര്‍ പുരുഷന്‍മാരുടെ ബോക്‌സിങ് സൂപ്പര്‍ ഹെവിവെയ്റ്റ് (91 കിലോഗ്രാം) വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ പരാജയപ്പെടുത്തിയാണ് സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ കടന്നത്.
അമ്പെയ്ത്ത് പുരുഷവിഭാഗം റീകര്‍വ് വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ മൂന്നാം സീഡായ ഓഹ് ജിന്‍ ഹിയെക്കിനെ പിന്നിലാക്കി ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാര്‍ട്ടറിലെത്തി.
പുരുഷ വിഭാഗം ഹോക്കിയില്‍ പൂള്‍ എയില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി.വി. സിന്ധു, വനിതാ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Discussion about this post