ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.
സെമിയില്‍ അര്‍ജന്റീനയെയാണ് ഇന്ത്യ നേരിടുക. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമി ഫൈനല്‍ ഉണ്ടായിരുന്നില്ല.
Discussion about this post