ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി. ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിനെതിരേ 2-5 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും.
ബെല്‍ജിയത്തിനായി അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സിന് ഹാട്രിക് നേടി. 2-1ന് ലീഡെടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് വേണ്ടി മന്‍പ്രീത് സിംഗും ഹര്‍മന്‍ പ്രീത് സിംഗും ഗോള്‍ നേടി.
Discussion about this post