ടോക്കിയോ: പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ ബജ്രംഗ് പൂനിയ വെങ്കലം നേടി. കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്‌ബെക്കോവിനെയാണ് ബജ്രംഗ് പൂനിയ പരാജയപ്പെടുത്തിയത്.
ഇതോടെ ഇന്ത്യയ്ക്ക് ആറ് മെഡലുകളായി. 2012ല്‍ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുന്‍പ് ആറു മെഡലുകള്‍ നേടിയത്.
ടോക്കിയോയില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവര്‍ ഇന്ത്യയ്ക്കായി വെള്ളിയും ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി.വി. സിന്ധു, ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും നേടി.
Discussion about this post