കാബൂള്‍: യുദ്ധം കഴിഞ്ഞുവെന്ന് താലിബാന്‍. ആരെയും ഭീതിയിലാക്കരുതെന്നും, പൊതുജീവിതം തടസപ്പെടുത്തരുതെന്നും അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.അഫ്ഗാന്‍ ജനങ്ങള്‍ക്കും, മുജാഹിദുകള്‍ക്കും ഇന്ന് നല്ല ദിവസമാണെന്നും, 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും വക്താവ് മുഹമ്മദ് നയീം പറഞ്ഞു.
അഫ്ഗാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ താലിബാന്‍ ശ്രമം ആരംഭിച്ചു.’ഇസ്ലാമിക് എമിറേറ്റ് ഒഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും. അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഇന്നലെ താലിബാന്‍ പിടിച്ചടക്കിയിരുന്നു. ഇവിടെവച്ചാകും പ്രഖ്യാപനം. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബര്‍ദാര്‍ അഫ്ഗാന്‍ പ്രസിഡന്റായേക്കും. ദോഹയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അഫ്ഗാന്‍ വിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അറുപത് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. കാബൂള്‍ എംബസിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും അമേരിക്ക ഒഴിപ്പിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു.
Discussion about this post