കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരാണ് വെടിയുതിര്‍ത്തത് എന്നതില്‍ വ്യക്തതയില്ലെന്നാണ് ജര്‍മ്മന്‍ സൈന്യത്തിന്റെ ട്വീറ്റില്‍ പറയുന്നത്. അമേരിക്കന്‍ സൈന്യത്തിന് നേരെയും ജര്‍മ്മന്‍ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പേര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നില്‍ക്കുകയാണ്. വിമാനത്താവളത്തിന് പുറത്തെ നിയന്ത്രണം താലിബാനും കൂടി ചേര്‍ന്നാണ്.
Discussion about this post