ടോക്കിയോ: പാരാലിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലെഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി.
പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലും ഷൂട്ടിങ്ങിലെ ആദ്യ മെഡലുമാണിത്.
ഫൈനലില്‍ അവനി 249.6 സ്‌കോര്‍ നേടി. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്‌നിക് (227.5) വെങ്കലം നേടി.














Discussion about this post