ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിന്റെ പരിശീലക സംഘത്തിലെ മൂന്നു പേര്‍ ഐസലേഷനിലായി.
പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ച വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പുറത്തുവിട്ടത്. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങളെ രണ്ടു തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടൈയല്ലാം ഫലം നെഗറ്റീവാണ്.
Discussion about this post