ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗ്ലാദേശിലെ കോമിലയിലാണ് ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ 22 ജില്ലകളില്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
‘കോമിലയിലെ സംഭവങ്ങള്‍ അന്വേഷിച്ചു വരികയാണ്. കുറ്റവാളികളെ വെറുതെ വിടില്ല. അവര്‍ ഏത് വിഭാഗത്തിലുള്ളവരാണെങ്കിലും നടപടി സ്വീകരിക്കും’-ഷെയ്ഖ് ഹസീന പറഞ്ഞു. ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Discussion about this post