തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് മാറ്റിവയ്ച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒക്ടോബര്‍ 26ന് നടത്തും. ഒക്ടോബര്‍ 18ാം തീയതിയായിരുന്നു പരീക്ഷകള്‍ നടത്തേണ്ടിയിരുന്നത്. വിദ്ധ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. വടക്കന്‍ ജില്ലകളെയാണ് മഴക്കെടുതി കൂടുതലായും ബാധിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഒക്ടോബര്‍ 12 മുതല്‍ 21 വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 50 ആയി. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്‌ളാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഇടുക്കി ചെറുതോണി ഡാം,ഇടമലയാര്‍ ഡാം എന്നിവ കനത്ത മഴയ്ക്ക് പിന്നാലെ തുറന്നിരുന്നു.
Discussion about this post