ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ പത്തനംതിട്ട ജില്ലാ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 12ന് അയിരൂര്‍ ചെറുകൊല്‍പ്പുഴ വിദ്യാധിരാജ മന്ദിരത്തില്‍ വെച്ച് നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി.
ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ വിശദീകരണം നല്‍കി. സ്വാമി സര്‍വ്വാത്മാനന്ദ തീര്‍ത്ഥപാദര്‍(ഇടപ്പാവൂര്‍ ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമം), സ്വാമി നിര്‍വ്വിണ്ണാനന്ദ പുരി മഹാരാജ് (ശ്രീരാമകൃഷ്ണാശ്രമം, തിരുവല്ല) എന്നീ മഹാത്മാക്കള്‍ അനുഗ്രഹഭാഷണം നടത്തി.
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷാധികാരികള്‍: സ്വാമി സര്‍വ്വാത്മാനന്ദ തീര്‍ത്ഥപാദര്‍ (ഇടപ്പാവൂര്‍ ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമം), സ്വാമി നിര്‍വ്വിണ്ണാനന്ദ പുരി മഹാരാജ് ( ശ്രീരാമകൃഷ്ണാശ്രമം, തിരുവല്ല), സ്വാമിനി ജ്ഞാനാഭിനിഷ്ഠ (ഋഷി ജ്ഞാന സാധനാലയം), സ്വാമിനി കൃഷ്ണാനന്ദ പൂര്‍ണിമാമയി(കിടങ്ങന്നൂര്‍)
ചെയര്‍മാന്‍: അജയകുമാര്‍ വെല്ലൂഴത്തില്‍, വൈസ് ചെയര്‍മാന്‍മാര്‍: സുരേഷ് കാദംബരി, വിജയലക്ഷ്മിയമ്മ ടീച്ചര്‍, എ ആര്‍ വിക്രമന്‍ പിള്ള, രാമകൃഷ്ണന്‍ ഉണ്ണിത്താന്‍
ജനറല്‍ കണ്‍വീനര്‍: അനൂപ് കൃഷ്ണന്‍, ജോയിന്റ് കണ്‍വീനമാര്‍: രാജ്കുമാര്‍, സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍ അടൂര്‍, ഗോപകുമാര്‍ പുല്ലാട്, സുരേഷ് ആറന്മുള. സതീഷ് കുമാര്‍ പുറമറ്റം, ദീപ മനോജ്, ഗീതകൃഷ്ണന്‍ തടിയൂര്‍, പി ആര്‍ ഷാജി, അഡ്വ. രാജഗോപാല്‍, ഗോപകുമാര്‍.ടി.ആര്‍, ട്രഷറര്‍: സുനില്‍കുമാര്‍ ദര്‍ശന പ്രിന്റേഴ്‌സ്
ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:- സുധ, ശ്രീജ, രാധ എസ് നായര്‍, രമ മോഹന്‍, കോന്നിയൂര്‍ വിജയകുമാര്‍, രമേശ് കുമാര്‍ കവിയൂര്‍, ഗോപാലകൃഷ്ണന്‍ നായര്‍, മോഹനന്‍ പിള്ള റാന്നി, രവി കുന്നേക്കാട്, ബൈജു കോട്ട, പദ്മകുമാര്‍, ഓമന രാധാകൃഷ്ണന്‍, സുരേഷ് റാന്നി, ജയകൃഷ്ണന്‍ പുല്ലാട്, അഡ്വ. രാജന്‍ ബാബു, ശ്രീജിത്ത്, പ്രദീപ്, ഇന്ദിര കൈമള്‍, അഡ്വ. ഷൈന്‍ ജി കുറുപ്പ, എന്‍ കെ നന്ദകുമാര്‍.
സ്വാഗതസംഘ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ചേര്‍ത്ത് കൊണ്ടും വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാന്‍ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിലെ ഹിന്ദു കുടുംബ സമീക്ഷ 2026 ജനുവരി 20ന് ഉച്ചക്ക് ശേഷം 2:00 മണി മുതല്‍ ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.













