ദുബായ്: ട്വന്റി20 ലോകപ്പില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങല്‍. പാകിസ്ഥാനെതിരെയുള്ള പരാജയത്തിനു പിന്നാലെ ന്യൂസീലന്‍ഡിനോടും ഇന്ത്യയ്ക്കു കനത്ത തോല്‍വി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തകര്‍ത്തത്. ന്യൂസീലന്‍ഡിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി.
രണ്ടു മത്സരങ്ങളിലെയും കനത്ത പരാജയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ച സാഹചര്യത്തില്‍ ശേഷിക്കുന്ന എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും ജയിച്ചാലും സെമിയിലെത്താന്‍ സാധ്യത കുറവാണ്.
ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍് 110 റണ്‍സെടുത്തു. 19 പന്തില്‍ പുറത്താകാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണിത്.
Discussion about this post