തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ സമാരംഭിച്ചതും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ പിന്‍തുടര്‍ന്നുവന്നതുമായ മണ്ഡലമഹോത്സവത്തിന് ഇക്കുറിയും ഭക്തിനിര്‍ഭരമായ തുടക്കമായി. 102-ാമത് മണ്ഡകാല ശ്രീരാമപട്ടാഭിഷേകം വൃശ്ചികം 1ന് ആരംഭിച്ച് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദജയന്തി ദിനമായ ധനു 17(2022 ജനുവരി 1) വരെ നീണ്ടുനില്‍ക്കും. നൂറ്റാണ്ടുപിന്നിട്ടതും അനുസ്യൂതം ആചരിച്ചുപോരുന്നതുമായ ശ്രീരാമപട്ടാഭിഷേകദര്‍ശനം ഭക്തര്‍ക്ക് ആനന്ദം പകരുന്ന അനുഭവമാണ്. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഈ കാലയളവില്‍ ഭക്തജനങ്ങളുടെ പേരില്‍ ശ്രീരാമപട്ടാഭിഷേകം വഴിപാടായി നടത്തുവാനും അവസരമുണ്ട്. വഴിപാടുബുക്കിംഗിന് 0471 2712050, 2462464 എന്ന നമ്പറിലോ 9400218198 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Discussion about this post