ജനീവ: നിലവില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാനും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ റയാന്‍ വ്യക്തമാക്കി. വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന് പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറാന്‍ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്ഥിതി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
വാക്‌സിനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടര്‍ കൂടിയായ റയാന്‍ പറഞ്ഞു.
പുതുതായി രൂപമാറ്റംവരുന്ന എതൊരു വകഭേദവും ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്നതിനാണ് സാദ്ധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതില്‍ പുതിയതിന് മുന്‍തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാണ്. എന്നാല്‍ പ്രതിരോധ നടപടികളായ വാക്‌സിന്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post