കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്.
കോഴിക്കോട് ബീച്ചില്‍വച്ചാണ് ഇയാള്‍ ബിന്ദുവിനെ മര്‍ദ്ദിച്ചത്. ബിന്ദുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.













