ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടി. ഡിസംബര്‍ 31 വരെയായിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
എന്നാല്‍ കോവിഡ് രോഗ വ്യാപനവും നികുതി ദായകരുടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 15 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2021-22 സാന്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി ഡിസംബര്‍ 31 ലേക്കും ഫെബ്രുവരി 28 ലേക്കും നീട്ടിയിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുറമേ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണ്ട തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്.













