കോഴിക്കോട്: കേരളം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഫെബ്രുവരി 20ന് മലപ്പുറം മഞ്ചേരിയിലാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. ഫെബ്രുവരി മൂന്നാം വാരത്തില്‍ സ്ഥിതി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
യോഗ്യതാ റൗണ്ടില്‍ മിന്നും പ്രകടനം നടത്തി കേരളം സന്തോഷ് ട്രോഫിക്ക് തയാറെടുത്തു വരികയായിരുന്നു. ഇതിനിടെയാണ് കോവിഡ് തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്.
Discussion about this post