Saturday, February 4, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ദേവിയുടെ സമ്മോഹനഭാവം ഒരു യുദ്ധതന്ത്രം

പുരാണങ്ങളിലൂടെ - പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍

by Punnyabhumi Desk
Jan 27, 2022, 04:34 pm IST
in സനാതനം

(ഭാഗം-1)
പണ്ട് ശുംഭനെന്നും നിശുംഭനെന്നും പേരായ രണ്ട് പ്രതാപികളായ ദൈത്യന്മാരുണ്ടായിരുന്നു. അവര്‍ സഹോദരന്മാര്‍ ആയിരുന്നു. ത്രിലോകങ്ങളെയും അവര്‍ ആക്രമിച്ച് കീഴടക്കി. നിഷ്‌കാസിതരായ ദേവന്മാര്‍ ഹിമാലയത്തില്‍ ചെന്ന് സര്‍വ്വഭൂതജനനിയായ ഉമയെ സ്തുതിക്കാന്‍ തുടങ്ങി. അനന്തകോടി ബ്രഹ്മാണ്ഡങ്ങളുടെ ചാലക ശക്തിയായ ആ ജഗദംബ ദേവന്മാരുടെ പ്രാര്‍ത്ഥനയില്‍ അതീവ സന്തുഷ്ടയായി. ദേവി ചോദിച്ചു ഭവാന്മാര്‍ ആരുടെ സ്തുതിയാണിവിടെ ചെയ്യുന്നത്. ഇത്രയും ചോദിച്ച മാത്രയില്‍ ഗൗരിയുടെ ശരീരത്തില്‍ നിന്നു ഒരു സ്ത്രീരൂപം ഉത്പന്നമായി, ആ സ്ത്രീ എല്ലാ ദേവന്മാരെയും വീക്ഷിച്ചുകൊണ്ട് ആദരപൂര്‍വ്വകം പറഞ്ഞു: അമ്മേ ഈ ദേവന്മാര്‍ ശുംഭനിശുംഭന്മാരില്‍ നിന്നുള്ള ഉപദ്രവം സഹിക്കവയ്യാഞ്ഞ് രക്ഷയ്ക്കു വേണ്ടി എന്നെ സ്തുതിക്കുകയാണ്.

പാര്‍വ്വതിയുടെ ശരീരകോശത്തില്‍ നിന്നും ഉണ്ടായതാണീ കുമാരി എന്നതിനാല്‍ അവള്‍ കൗശികി എന്നറിയാന്‍ തുടങ്ങി. ഈ കൗശികിയാണ് ശുംഭാസുരനെ ഹനിച്ച സരസ്വതി. മാതാവിന്റെ ശരീരത്തില്‍ നിന്നും സ്വയം പ്രകടമായതുകൊണ്ട് മാംതംഗി എന്നുവിളിച്ചുവരുന്നു. ആ ദേവി ദേവതമാരോടു പറഞ്ഞു. ദേവന്മാരെ നിര്‍ഭയരായി ഇരിയ്ക്കുവിന്‍ ഞാന്‍ സര്‍വ്വതന്ത്ര സ്വതന്ത്രയാണ്. അതുകൊണ്ട് ഒന്നിനും എനിയ്ക്ക് ആരുടെയും സഹായം വേണ്ട. നിങ്ങളുടെ സങ്കടം എന്നന്നേയ്ക്കുമായി പരിഹരിക്കുന്നുണ്ട്. ഇത്രയും പറഞ്ഞ ദേവി അവിടെ നിന്നും അപ്രത്യക്ഷയായി.

ഒരിയ്ക്കല്‍ ശുംഭനിശുംഭന്മാരുടെ സേവകന്മാരായ ചണ്ഡമുണ്ഡന്മാര്‍ ദേവിയെ കണ്ടു. ദേവിയുടെ സ്വരൂപം ചണ്ഡമുണ്ഡന്മാര്‍ക്കും നേത്രാനന്ദകരമായിരുന്നു. ആ സൗന്ദര്യത്തിന്റെ തീക്ഷണതയില്‍ മത്ത് പിടിച്ച അവര്‍ തറയില്‍ വീണുപോയി. അവിടെ നിന്ന് എണീറ്റ് അവര്‍ ശുംഭനിശുംഭന്മാരായ തങ്ങളുടെ രാജാക്കന്മാരോടു അവര്‍ കണ്ട സ്ത്രീരൂപം വര്‍ണ്ണിച്ച് കേള്‍പ്പിച്ചു-മഹാരാജാവേ ഞങ്ങള്‍ ഇന്ന് ഒരതിസുന്ദരിയെ കണ്ടു. അവള്‍ ശിവാലയത്തിലെ രമണീയ ശിഖരത്തില്‍ വസിക്കുന്നു. സിംഹത്തിലേറിയാണ് സഞ്ചരിക്കുന്നത്.

വാര്‍ത്ത കേട്ടയുടന്‍ ശുംഭന്‍ സുഗ്രീവന്‍ എന്ന തന്റെ ദൂതനോട് പറഞ്ഞു: സുഗ്രീവാ! ഹിമാലയത്തില്‍ ഏതോ ഒരു അപൂര്‍വ്വ സുന്ദരി വസിക്കുന്നു. നീ അവിടെ പോയി എന്റെ വൃത്താന്തം ധരിപ്പിച്ച് എങ്ങനെയും അവളെ കൂട്ടിക്കൊണ്ട് വരിക. സുഗ്രീവന്‍ ഹിമാലയ ശൃംഗത്തില്‍ പോയി ദേവിയെ കണ്ട് അറിയിച്ചു. ദേവീ – ദൈത്യനായ ശുംഭാസുരന്‍ ബലപരാക്രമം കൊണ്ട് മൂന്നു ലോകത്തിലും വിഖ്യാതനാണ്. അവന്റെ ഇളയ സഹോദരന്‍ നിശുംഭനും അപ്രകാരം തന്നെ. ആ ശുംഭന്‍ അയച്ചാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അദ്ദേഹം തന്നുവിട്ട സന്ദേശം ഞാന്‍ ദേവിയെ കേള്‍പ്പിക്കാം സുഗ്രീവന്‍ ഇപ്രകാരം സന്ദേശം വായിച്ചു: ഞാന്‍ സമരാങ്കണത്തില്‍ ഇന്ദ്രപ്രഭൃതികളായ ദേവന്മാരെ ജയിച്ച് അവരുടെ സമസ്ത നിധികളും കൈയ്യടക്കി വച്ചിരിക്കുന്നതാണ്.

യജ്ഞത്തില്‍ ദേവതകള്‍ക്കുള്ള ദേവഭാഗം ഞാനാണിപ്പോള്‍ അനുഭവിക്കുന്നത്. സുന്ദരിയായ അവിടുന്ന് സ്ത്രീകളില്‍ രത്‌നമാണെന്ന് ഞാനറിയുന്നു. അതുകൊണ്ട് സ്ത്രീരത്‌നമായ താങ്കള്‍ എന്നേയോ എന്റെ അനുജനെയോ വേട്ടുകൊള്ളുക.

ശുംഭന്റെ സന്ദേശം കേട്ട മഹാമായാസ്വരൂപിണിയായ ദേവി പറഞ്ഞു: ദൂതാ! നിങ്ങള്‍ പറഞ്ഞതെല്ലാം തികച്ചും സത്യമാണ്. എന്നാല്‍ ഞാന്‍ നേരത്തെ തന്നെ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്. ആരാണോ എന്നെ നേരിട്ട് യുദ്ധത്തില്‍ തോല്‍പ്പിക്കുന്നത് അയാളെ മാത്രമെ ഞാന്‍ പതിയായി വരിക്കയുള്ളു. ഇത് എന്റെ അപ്രതിരോധ്യമായ നിശ്ചയമാണ്. അതുകൊണ്ട് എന്റെ ഈ മറുപടി ശുംഭനിശുംഭന്മാരെ അറിയിക്കുക. ഉചിതമായത് അവര്‍ ചെയ്യട്ടെ.
ദേവിയുടെ ഈ വാക്കു കേട്ട് സുഗ്രീവന്‍ മടങ്ങിപ്പോയി. കൊട്ടാരത്തിലെത്തിയ സുഗ്രീവന്‍ നടന്ന കാര്യം വിസ്തരിച്ചു പറഞ്ഞുകൊടുത്തു. ഉഗ്രശാസന നടത്തിവന്നിരുന്ന ശുംഭന് ദേവിയുടെ മറുപടി തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ അതി കുപിതനായി. ബലവാന്മാരില്‍ ബലവാനായ സേനാപതി ധൂമ്രാക്ഷനെ വിളിച്ച് അയാള്‍ പറഞ്ഞു: ധൂമ്രാക്ഷ…….! ഹിമാലയത്തിലേതോ സുന്ദരി ഇരിക്കുന്നു. നീ പെട്ടെന്നവിടെപ്പോയി അവളെ ഇവിടെ കൊണ്ടു വരിക. ഇക്കാര്യത്തില്‍ നിനക്കൊട്ടും ഭയം വേണ്ട. വേണ്ടിവന്നാല്‍ അവളോടു പോരാടിയും നീ അവളെ ഇവിടെ കൊണ്ടുവരണം.

ShareTweetSend

Related Posts

സനാതനം

സഹനശക്തി ഇല്ലാത്തവന് അധ:പതനം തന്നെ ഫലം

സനാതനം

ശ്രീ ചട്ടമ്പി സ്വാമികള്‍

സനാതനം

ശ്രീകൃഷ്ണാമൃതം

Discussion about this post

പുതിയ വാർത്തകൾ

ബിബിസി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

അശാസ്ത്രീയ ബഡ്ജറ്റിലൂടെ അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് വി.ഡി.സതീശന്‍

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണെന്ന് ബിജെപി

സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടി; ഇന്ധന വില കൂടും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവില്ല

സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ് അന്തരിച്ചു

പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കണം: ഹൈക്കോടതി

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണെന്ന് കെ.എന്‍.ബാലഗോപാല്‍

രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ബഡ്ജറ്റെന്ന് പ്രധാനമന്ത്രി

യുവകര്‍ഷകരുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും: ധനമന്ത്രി നിര്‍മല സീതാരാമന്‍

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies