Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പാദപൂജ – ചിത്തവൃത്തി നിരോധം

by Punnyabhumi Desk
Aug 9, 2011, 06:35 pm IST
in സനാതനം
ഓം ഗും ഗുരുഭ്യോ നമഃ

ഓം ഗും ഗുരുഭ്യോ നമഃ

ഓം ഗും ഗുരുഭ്യോ നമഃ

സ്വാമി സത്യാനന്ദ സരസ്വതി
വിഘ്‌നനിവാരണം
യോഗ്യമായ ഇരിപ്പിടമുണ്ടാക്കി അതില്‍ ഇരുന്നിട്ടുവേണം യോഗശീലിക്കുവാന്‍. ചിത്തവൃത്തിയെ നിരോധിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഉത്തമമായ ഇരിപ്പിടം. ഹഠയോഗപ്രദീപികഗീത, ഉപനിഷത്തുകള്‍ തുടങ്ങിയ ഉത്തമഗ്രന്ഥങ്ങളില്‍ യോഗപരിശീലനത്തിനാവശ്യമായ പ്രാഥമികനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരത്തിന്റെ സ്വസ്ഥനില യോഗപരിശീലനത്തിന് അവശ്യം വേണ്ടതാണ്. അതിനുവേണ്ട ഇരിപ്പിടത്തെയാണ് ഇവിടെ നിര്‍ദേശിച്ചിരിക്കുന്നത്. ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ഏകാഗ്രമാക്കണം. നിരന്തരമായ പരിശീലനംകൊണ്ട് യോഗി നേടുന്ന സ്വസ്ഥനിലയേതാണെന്ന് വ്യക്തമാക്കുന്നവയാണ് താഴെ ചേര്‍ക്കുന്ന വരികള്‍.
”യഥാ ദീപോ നിവാതസ്ഥോ
നേംഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ” – കാറ്റില്‍ ദീപം ചഞ്ചലമായിരിക്കുന്നതുപോലെ ചിന്തകളാല്‍ മനസ്സ് എപ്പോഴും ഇളകുന്നതായിരിക്കും. അങ്ങനെയുള്ള മനസ്സിനെ കാറ്റില്ലാത്ത സ്ഥലത്തെ ദീപം നിശ്ചലമാക്കുന്നതുപോലെ ഇളകാത്തതാക്കണമെന്നാണ് ഭഗവാന്‍ കല്പിച്ചിരിക്കുന്നത്.
കായക്ലേശം ഒഴിവാക്കിയും യോഗവിഘ്‌നകരങ്ങളായ ആഹാരങ്ങള്‍ വര്‍ജിച്ചും സാധകന്‍ യോഗപരിശീലനം ചെയ്യേണ്ടതാണെന്ന് ഉപനിഷത്തുകള്‍ ഉദ്‌ഘോഷിക്കുന്നു. ഉപ്പ്, എണ്ണ, പുളിപ്പ്, അധികംചൂടുള്ളത്, രൂക്ഷവും തീക്ഷ്ണവുമായ ഭക്ഷണം, പച്ചമലക്കറി, കായം, കടുക്, വെളുത്തുള്ളി, തുടങ്ങിയവ യോഗപരിശീലനഘട്ടത്തില്‍ വര്‍ജിക്കേണ്ടതാണെന്ന് യോഗതത്ത്വോപനിഷത്ത് നിര്‍ദ്ദേശിക്കുന്നു.
”കട്വമ്ലതീക്ഷ്ണലവണോഷ്ണഹരീതശാക
സൗവീരതൈലതിലസര്‍ഷപമദ്യമത്സ്യാ
ആജാദിമാംസദധികക്രകുലത്ഥകോല:
പിണ്യാകഹിംഗുലശുനാദ്യമപത്ഥ്യമാഹു”.
”ഗോധൂമശാലിയവഷാഷ്ടികശോഭനാന്ന
ക്ഷീരാജ്യഖണ്ഡനവനീതസിതാമധൂനി
ശുണ്ഠീപടോലകഫലാദികപഞ്ചശാക
മുദ്ഗാദിദിവ്യമുദകഞ്ച യതീന്ദ്രപത്ഥ്യം”
കടു, അമ്ലം, തീക്ഷ്ണം, ലവണം, ഉഷ്ണം എന്നീ ഗുണാധിക്യമുള്ളവയും പച്ചില, സൗവീരം, എണ്ണ, എള്ള്, കടുക്, മദ്യം, മത്സ്യം, മാംസം, തൈര്, മോര്, കുലത്ഥം, കോല, പിണ്ണാക്ക്, കായം, വെളുത്തുള്ളി തുടങ്ങിയവയും വര്‍ജ്യങ്ങളാണെന്നും ഗോതമ്പ്, ശാലി, ധാന്യങ്ങള്‍, പാല്‍, നെയ്യ്, കല്‍ക്കണ്ടം, വെണ്ണ, പഞ്ചസാര, ശര്‍ക്കര, തേന്‍, ചുക്ക്, പടോലദികളായ അഞ്ചുപ്രകാരത്തിലുള്ള ഇലക്കറികള്‍, മുദ്ഗാദികള്‍, ശുദ്ധജലം മുതലായവ യുക്താഹാരങ്ങളാണെന്നും ഹഠയോഗപ്രദീപികയില്‍ പറഞ്ഞിരിക്കുന്നു.
ആറുതരം യോഗവിഘ്‌നകാരികളെയും ആറുയോഗസിദ്ധികാരികളെയും സാധകന്‍ പറഞ്ഞിരിക്കുന്നു.
ആറുതരം യോഗവിഘ്‌നകാരികളെയും ആറുയോഗസിദ്ധികാരികളെയും സാധകന്‍ തിരിച്ചറിയേണ്ടതുണ്ട്.
”അത്യാഹാര: പ്രയാസശ്ച
പ്രജല്‌പോ നിയമഗ്രഹ:
ജനസംഗശ്ച ലൗല്യം ച
ഷഡ്ഭീര്‍യോഗോ വിനശൃതി” – ‘അമിതാഹാരം, പ്രയത്‌നം (കഠിനമായ ശരീര ശോഷണം), അമിതഭാഷണം, അനാവശ്യമായ കീഴ്‌വഴക്കങ്ങളുടെ സ്വീകരണം, ജനസംസര്‍ഗം, ചാഞ്ചല്യം ഈ ആറും യോഗനാശകാരികളത്രേ’. ഹഠയോഗ പ്രദീപികയിലെ ഈ വിധിക്ക് അനുബന്ധമെന്നോണം ഗോരക്ഷാസംഹിത ഇങ്ങനെ പറയുന്നു.
”വര്‍ജജേദ് ദുര്‍ജനം പ്രാന്തം വഹ്നിസ്ത്രീപഥിസേവനം
പ്രാതഃസ്‌നാനോപവാസാദികായക്ലേശവിധിം തഥാ”.- ദുര്‍ജനസംസര്‍ഗം, തീ കായുന്നത്, സ്ത്രീസേവ, പ്രാത:സ്‌നാനം, ഉപവാസം തുടങ്ങിയ ശരീര ക്ലേശകരങ്ങളായ വിധികളുടെ സ്വീകാരം ഇവയെ ത്യജിക്കണം.
”ഉത്സാഹാത് സാഹസാത് ധൈര്യാത്
തത്ത്വജ്ഞാനാച്ച നിശ്ചയാത്
ജനസംഗപരിത്യാഗാത്
ഷഡ്ഭീര്‍യോഗ:പ്രസിദ്ധൃതി”. – ‘ഉത്സാഹം, സാഹസം (യോഗപ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ഇച്ഛാശക്തി), (അഭ്യാസദൃഢതാരൂപമായ) ധൈര്യം, സത്താസത്തകളെക്കുറിച്ചുള്ള ബോധം, ജനസംസര്‍ഗത്തില്‍ നിന്നും വിട്ടുനില്‍ക്കല്‍ ഇവകൊണ്ട് യോഗം സിദ്ധിക്കുന്നു’.
യോഗി മിതാഹാരം ശീലിക്കണം. വയറിന്റെ അരഭാഗം അന്നം കൊണ്ടും കാല്‍ഭാഗം ജലംകൊണ്ടും നിറച്ചശേഷം കാല്‍ഭാഗം വായുസഞ്ചാരത്തിന് കാലിയാക്കി വയ്ക്കുന്നതാണ് മിതാഹാരം. ഇതിനു വിപരീതമായ അമിതാഹാരം, യോഗവിഘ്‌നകാരിയാണ്.
‘യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മസു
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദു:ഖഹാ.” – ‘മിതമായി ആഹാരം കഴിക്കുകയും വിനോദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവനും കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ആവശ്യത്തില്‍ കവിഞ്ഞ് ശക്തിവ്യയം ചെയ്യാതിരിക്കുന്നതും മിതമായ ഉറക്കവും ഉണര്‍വുമുള്ളവനും യോഗാഭ്യാസം ദു:ഖനാശമാകുന്നു’.
ജീവാത്മലക്ഷണങ്ങളായിരിക്കുന്ന ഇച്ഛ, ദ്വേഷം, പ്രയത്‌നം, സുഖ ദു:ഖം, ജ്ഞാനം തുടങ്ങിയവ ബാഹ്യവസ്തുക്കളോട് ഇന്ദ്രിയങ്ങള്‍ ബന്ധപ്പെട്ടുണ്ടാക്കുന്ന വ്യാപാരങ്ങളാണ്. ആത്മാവിന്റെ നിഷ്‌ക്രിയവും നിഷ്പന്ദവുമായ നിലയില്‍ സ്പന്ദനങ്ങളുടെ ഭാവനയില്ല. ഈശ്വരാഭിമുഖമായ ചിത്തവൃത്തികള്‍ നിഷേധിക്കപ്പെടേണ്ടതാണോ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. അലകള്‍ നിറഞ്ഞ ജലത്തിനുള്ളില്‍ സൂര്യചന്ദ്രന്മാരുടെയും ആകാശത്തിന്റെയും പ്രതിബിംബം അവ്യക്തമായിത്തീരുന്നതുപോലെ ചിന്താകലുഷിതമായ മനസ്സില്‍ ഉപാസ്യത്തെപ്പറ്റിയുള്ള ഏകഭാവം സൂക്ഷിക്കുവാന്‍ പ്രയാസമാണ്. ധ്യേയവസ്തുവിന്റെ സ്വഭാവത്തില്‍ കവിഞ്ഞുള്ള മനോവൃത്തികളെല്ലാം തടയപ്പെടേണ്ടതാണെന്നാണ് പതഞ്ജലി നിര്‍ദ്ദേശിക്കുന്നത്. പ്രജ്ഞയുടെ വികാസത്തെ തടസപ്പെടുത്തുന്ന യാതൊന്നും സംഭവിക്കാന്‍ പാടില്ല. എന്നാല്‍ ഇപ്പറഞ്ഞത് വൃത്തികളുടെ പരിപൂര്‍ണ്ണമായ അഭാവമാണെന്നു കരുതരുത്. വൃത്തിയുടെ സമ്പൂര്‍ണമായ അഭാവം കരിമ്പാറകളെ യോഗിയെന്ന് വിളിക്കാന്‍ യോഗ്യതനല്‍കുന്നതായിപ്പോകും. അതുകൊണ്ട് സ്വരൂപജ്ഞാനത്തിനുതകുന്ന വൃത്തിജ്ഞാനം നിഷേധാര്‍ഹമല്ല. പ്രജ്ഞാവികാസത്തിന്റെ പൂര്‍ണതയില്‍ സാത്വികമായ മനസ്സ് ലയിക്കും. എന്നാല്‍ സംയമശേഷിയില്ലാത്തവരില്‍ മനോനാശം സംഭവിക്കുക സാദ്ധ്യമല്ല. അത് കേവലം താമസവൃത്തിയായി അധഃപതിക്കും.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies