കീവ്: യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,000 റഷ്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ന്‍. റഷ്യയുടെ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവെറ്റ്‌സ്‌കിയെ വധിച്ചതായും യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, റഷ്യന്‍ സൈനിക വിമാനം വീഴ്ത്തിയെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. സുഖോയ് യുദ്ധവിമാനം വീഴ്ത്തിയെന്നാണ് അവകാശവാദം.
Discussion about this post