ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ തീരാ ദുരിതത്തിലാണ് കഴിയുന്നതെന്നും വിജയ് ചൗക്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.













