ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. അമിത്ഷാ ഏപ്രില്‍ 29ന് സംസ്ഥാനത്ത് വരുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ സന്ദര്‍ശന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അറിയിച്ചു.
ബിജെപി പൊതുസമ്മേളനത്തിലും പട്ടികജാതി സംഗമത്തിലും പങ്കെടുക്കുന്നതിനായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്താനിരുന്നത്. പരിപാടിക്കായി ബിജെപി വിപുലമായ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
Discussion about this post