ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര് മരിച്ചു.
നിലവില്‍ രാജ്യത്ത് 19,509 സജീവ കോവിഡ് കേസുകളുണ്ട്. 2,802 പേര് ചൊവ്വാഴ്ച രോഗമുക്തി നേടി. ഡല്‍ഹിയില്‍ ചൊവ്വാഴ്ച്ച മാത്രം 1,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു.
Discussion about this post