ന്യൂയോര്‍ക്ക്: ചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ തെളിവുകള്‍ തേടിയുള്ള നാസയുടെ പെര്‍സെവറന്‍സിന്റെ നിരീക്ഷണം ശ്രദ്ധനേടുന്നു. ചൊവ്വയിലെ ഡെല്‍റ്റാ പ്രദേശങ്ങളില്‍ സൂഷ്മനിരീക്ഷണം നടത്തുകയാണ് നാസയുടെ ബഹിരാകാശ പര്യവേക്ഷണ വാഹനം.
ചൊവ്വയിലെ ആഗാധ ഗര്‍ത്തങ്ങളിലൊന്നായ ജെസീറോയിലും ചുറ്റുപാടുകളുമാണ് പെര്‍സെവറന്‍സ് നിരീക്ഷണം നടത്തുന്നതെന്ന് ഡോ.കാത്തീ സ്റ്റാക് മോര്‍ഗന്‍ പറഞ്ഞു.
കൂറ്റന്‍ പാറക്കെട്ടുകളും ചെങ്കുത്തായ മലകളുമാണ് ഇനി പരിശോധിക്കാനുള്ളത്. എപ്പോഴെങ്കിലും ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അങ്ങനെ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.
ചൊവ്വയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ നിന്നും നിര്‍ണ്ണായക വസ്തുക്കളാണ് പരീക്ഷണത്തിന് വിധേയമാക്കുന്നത്. പാറക്കെട്ടുകളും മണ്ണും അന്തരീക്ഷ വാതകവും വിശദമായി പരിശോധിക്കുകയാണ് നാസയുടെ ലക്ഷ്യം.
Discussion about this post