തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ ജൂലൈ 13 ന് രാവിലെ ആരാധന, ശ്രീരാമായണപാരായണം, ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം, മന്ത്രദീക്ഷസ്വീകരിച്ചവരുടെ ഹോമം, അമൃതഭോജനം തുടങ്ങിയ ചടങ്ങുകള്‍ ആചാരപരമായി നടക്കുമെന്ന് ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അറിയിച്ചു.
ശ്രീരാമദാസ ആശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മവിദ്യാ ഗുരുകുലം വിവിധ പാരമ്പര്യശാസ്ത്രവിഷയങ്ങളില്‍ സമയബന്ധിത സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. ഗുരുപൂര്‍ണിമ ദിനമായ 2022 ജൂലൈ 13 ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കും. 15 മണിക്കൂര്‍ കാലയളവ് നിശ്ചയിച്ചിരിക്കുന്ന ക്ലാസുകള്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ 12 വരെ നടക്കും. എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. മലയാളത്തിലുള്ള ക്ലാസുകള്‍ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷനും അനുബന്ധ വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറുകള്‍: +91 9446751564, 9400020075.
Discussion about this post