ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ച സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.
സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതേസമയം, മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു.













