ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് യു.യു. ലളിത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്തു.
74 ദിവസത്തിന് ശേഷം 2022 നവംബര്‍ എട്ടിന് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കും. ജസ്റ്റിസ് എന്‍.വി. രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. അഭിഭാഷകവൃത്തിയില്‍ നിന്നും സുപ്രീം കോടതി നേരിട്ട് ന്യായാധിപസ്ഥാനത്തേക്ക് നിയോഗിച്ച വ്യക്തിയാണ് അദ്ദേഹം.













