ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്(96) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ അന്ത്യസമയത്ത് രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.
1926 ഏപ്രില്‍ 21 നാണ് രാജ്ഞിയുടെ ജനനം. അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തോടെ 1952 ല്‍ 25 കാരിയായ എലിസബത്ത് രാജ്യഭരണം ഏറ്റു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത്. 2002 ല്‍ രാജഭരണത്തിന്റെ സുവര്‍ണ ജൂബിലിയും 2012 ല്‍ വജ്ര ജൂബിലിയും ആഘോഷിച്ചു. 2015 ല്‍ വിക്ടോറിയയുടെ റെക്കോര്‍ഡ് മറികടന്നു. അയര്‍ലന്റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളും കൂടിയാണ് രാജ്ഞി.
1947 ല്‍ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെല്ലാം എലിസബത്ത് സന്ദര്‍ശിച്ചു. അയര്‍ലന്റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു.
Discussion about this post