ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നിര്‍ത്തിവച്ചു. ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കാനിരിക്കെയാണ് മത്സരം നിര്‍ത്തിവച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. മഴ മൂലം ആദ്യ ദിനം കളി നടന്നിരുന്നില്ല.
‘എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്ക മത്സരം നിര്‍ത്തിവയ്ക്കുന്നു. രണ്ടാം ദിവസം ശനിയാഴ്ചയിലേക്ക് മാറ്റണോ അതോ ടെസ്റ്റ് റദാക്കണോ എന്നത് ഉടന്‍ തീരുമാനിക്കും’- ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Discussion about this post