ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷി സുനാകിനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
സുനാക് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് മോദിയുമായി സംസാരിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സുനാകുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന്യവും സംഭാഷണത്തിനിടയില്‍ ചര്‍ച്ച ചെയ്തതായി മോദി ട്വീറ്റ് ചെയ്തു.
Discussion about this post