Friday, September 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര: ഗവര്‍ണര്‍ രാഷട്രപതിക്ക് കത്തയച്ചു

by Punnyabhumi Desk
Nov 4, 2022, 09:58 am IST
in ദേശീയം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്ട്രപതിയ്ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമര്‍ശിച്ച് ഗവര്‍ണര്‍ നടത്തിയ അഭിപ്രായങ്ങള്‍ക്ക് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങള്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് ഗവര്‍ണറുടെ നിര്‍ണായക നീക്കം.

ഗവര്‍ണര്‍ സര്‍വ്വാധികാരി ചമയരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് തിരിച്ചടിയായാണ്‌സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഇടപെടുമെന്ന് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹം ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്താനിരിക്കെയാണ് മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കുന്ന വെടിമരുന്നിട്ടത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും പേര് പറയാതെ, എന്നാല്‍ സ്വപ്നയുടെ പുതിയ ആരോപണങ്ങളും അവരുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും ആയുധമാക്കിയാണ് ഗവര്‍ണര്‍ ഇന്നലെ മറുപടി നല്‍കിയത്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies