ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
പരാജയം തങ്ങളുടെ വിധിയാണെന്ന് പറഞ്ഞ് പരിതപിക്കുന്ന ധാരാളം പേരുണ്ട്. അവരാകട്ടെ കഠിനാധ്വാനം ചെയ്യുന്നു. ഒന്നിലധികം ലക്ഷ്യങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കുന്നു. എന്നാല്‍ യാതൊരു മാറ്റവുമില്ലാതെ അവര്‍ പരാജയം രുചിക്കുന്നു. അതോടെ അവര്‍ ഈശ്വരന്‍ ഇല്ലെന്ന ഒരു നിഗമനത്തിലെത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഒരു ശക്തി ഉണ്ടായിരുന്നു എങ്കില്‍ വളരെക്കാലമായുള്ള തങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുമായിരുന്നുവെന്ന് അവര്‍ പരിതപിക്കുന്നതും കാണാം. തങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിഷ്ഫലമായിപ്പോയി എന്ന് അവര്‍ വിശ്വസിച്ചുതുടങ്ങുകയും ചെയ്യുന്നു. ഈശ്വരന്‍ ഉണ്ടായിരുന്നെങ്കില്‍, പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുകയും, ആഗ്രഹങ്ങള്‍ സാധിക്കപ്പെടുകയും ചെയ്‌തേനെയത്രേ. എന്നാല്‍ ഇത്തരക്കാര്‍ ഒരിക്കലും തങ്ങളുടെ പരാജയകാരണം വിശകലനം ചെയ്യാന്‍ മിനക്കെടാറില്ലെന്നതാണ് സത്യം.
ഓരോ കര്‍മ്മവും, മൂന്ന് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്നാമത്തേത് പ്രകൃതിയാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പരിമിതിയാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളായ ചൂട്, തണുപ്പ്, മഴ, കാറ്റ് എന്നിവയ്ക്ക് മനുഷ്യര്‍ എപ്പോഴും വിധേയരാകുന്നു. ആര്‍ക്കും അധികനേരം വിശപ്പോ, ദാഹമോ സഹിക്കാനാവില്ല. സാധാരണഗതിയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഉറക്കമിളച്ച് ഇരിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയുടെ അടിമയാണെന്ന് കാണാം. എന്നാല്‍ ചില പ്രത്യേക കാര്യങ്ങളിലൊഴികെ, മറ്റ് എല്ലാത്തിലും മേല്‍ക്കൈ നടത്തക്കതരത്തില്‍ അവന്‍ അനുഗ്രഹിതനുമാണ്.
സര്‍വ്വവ്യാപിയെന്ന് വിളിക്കുന്ന ഒരു പ്രപഞ്ചശക്തി മനുഷ്യന് വഴികാട്ടുകയും സഹായിയായും എപ്പോഴും ഉണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി, ഈ ഈശ്വരമാണ് എപ്പോഴും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നതും ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതും എന്ന നിഗമനം കൂടുതല്‍ യുക്തകരമായിരിക്കും. നമ്മുടെ നഗ്നത മറയ്ക്കാന്‍ അദ്ദേഹം ഇലകളും ദാഹം ശമിപ്പിക്കാന്‍ വെള്ളവും വിശപ്പ് ശമിപ്പിക്കാന്‍ പഴങ്ങളും ധാന്യങ്ങളുമൊക്കെ നല്‍കി. സുരക്ഷിതമായി താമസിക്കാനായി ഗുഹകളും മറ്റ് അടിസ്ഥാനങ്ങളും നല്‍കി. പിന്നീട് ആ ഈശ്വരന്‍നല്‍കിയ ഏറ്റവും വലിയ സമ്മാനമായ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഘട്ടം ഘട്ടമായും ഒരേ തലത്തിലുള്ളതുമായ ശരിയായ വികസനത്തിന് നാം വിധേയമാവുകയും, പല പല ഘട്ടങ്ങളുടെ നാഴികക്കല്ലുകള്‍ പിന്നിടുകയും ചെയ്തു.
കര്‍മ്മത്തെ ബന്ധിച്ചിരിക്കുന്ന മൂന്നാമത്തേയും പ്രധാനപ്പെട്ടതുമായ ഘടകമാണ് ലക്ഷ്യത്തിനുവേണ്ടിയുള്ള പൂര്‍ണ്ണ വിധേയത്വം. അനുഷ്ഠിയ്ക്കപ്പെടുന്ന കര്‍മ്മം വിജയത്തിന്റേയും പരാജയത്തിന്റേയും വിശദീകരണം നല്‍കുന്നു. പലപ്പോഴും മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നത് വിവേചനമില്ലാതെയാണ്. എങ്ങനെയെങ്കിലും ഒരു പ്രവൃത്തി ചെയ്തുകൊണ്ട് ആഗ്രഹിക്കുന്ന ഫലം കിട്ടണമെന്നില്ല. എന്നാല്‍ ആ പ്രവൃത്തി ചെയ്യുന്നതിലുള്ള വിധേയത്വമാണ് ശരിക്കുള്ള ഫലം തരുന്നത്.
ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ്, അതിന്റെ നെല്ലും, പതിരും പര്യാലോചിയ്‌ക്കേണ്ടതുണ്ട്. പൂര്‍ണ്ണവിധേയത്വത്തിന്റെ അഭാവം എന്ന ഒറ്റക്കാരണം കൊണ്ട് അധ്വാനം പാഴായിപ്പോയ ധാരാളം ഉദാഹരണം പുരാണങ്ങളിലും ചരിത്രത്തിലും കാണാവുന്നതാണ്. സമ്പൂര്‍ണ്ണ വിധേയത്വം ഇല്ലാത്തതുകൊണ്ട് മാത്രം ധീരന്‍മാരായ ധാരാളം യോദ്ധാക്കള്‍ യുദ്ധങ്ങളില്‍ പാരജയപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ അതിപ്രധാനമായതും യുഗം കുറിച്ചേക്കുമായിരിക്കുന്ന പ്രണയ ബന്ധങ്ങള്‍, സ്വാതന്ത്രസമരങ്ങള്‍ എന്നിവ പരാജയപ്പെട്ടിട്ടുണ്ട്. സാമ്രാജ്യങ്ങള്‍ക്ക് തങ്ങളുടെ മഹത്വം നഷ്ടപ്പെട്ടിട്ടുണ്ട്.
കാ: കാല: കാണ്മിത്രാണ്
കോദേശ: കൗ വ്യായഗമാ:
കശ്ചഹം ക് ചമേശക്തി
ഋതി ചിന്‍ത്യായംമുഹൂര്‍മൂഹു
ഈ പ്രകൃതി ഏറ്റെടുക്കുവാന്‍ പോകുന്ന ഏതൊരു ഉദ്യമത്തിന്റെയും മുന്‍ ഉപാധികളെ വാഗ്മിത്വത്തോടെ പറയുന്നു. ഒരു ലക്ഷ്യത്തിന്‍മേല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ അപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍, ആ കാര്യം ചെയ്യാനുള്ള കൃത്യമായ സമയം, വ്യംഗമായ ഗുണദോഷങ്ങള്‍ ഹിതകരമാണോ, സാധ്യമായ അനന്തര ഫലങ്ങള്‍, ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള സ്ഥലം. നമ്മളോട് സഹകരിക്കുന്ന ബന്ധുമിത്രാദികളുടെ എണ്ണം എന്നിവ പരിഗണിക്കണം. എന്നാല്‍ അതിനെല്ലാം മുന്‍പേ, നമ്മളാരാണെന്നും, നമ്മുടെ ശക്തി എന്താണെന്നും തിരിച്ചറിയണം.
അര്‍പ്പിയ്ക്കപ്പെടുന്ന വിധേയത്വത്തിന്റെയും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട ഘടകങ്ങളുടേയും ഒന്നും ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമാണ് ഏതൊരു ഉദ്യമത്തിന്റെയും വിജയത്തെ നിശ്ചയിക്കുന്നത്. സമര്‍പ്പിതമായി കര്‍മ്മം ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഈശ്വരാനുഗ്രഹം ലഭിയ്ക്കും. ഒരാള്‍ക്ക് അര്‍പ്പണ മനോഭാവത്തേയും ശ്രദ്ധാപൂര്‍വ്വമുള്ള പരിശ്രമത്തേയും ഏതൊരു ഉദ്യമത്തിന്റെയും വിജയത്തിനായി ആശ്രയിക്കാം. കര്‍മ്മത്തെ ഭക്തിയോടും ബുദ്ധിയോടും കൂടി സമീപിയ്ക്കുന്നിടത്തോളവും ഒരു കര്‍മ്മവും നിരര്‍ത്ഥകമാകില്ല. ഉദ്യമങ്ങളില്‍ ശരിയായ സമീപനം അവലംബിയ്ക്കുന്നിടത്തോളം കാലം ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിനായി ഈശ്വരാനുഗ്രഹം നേടുകയും പ്രകൃതിയാല്‍ ഏര്‍പ്പെട്ടിട്ടുള്ള പരിമിതികളിന്‍മേല്‍ നിയന്ത്രണം ചെലുത്തുകയും ചെയ്യും.
Discussion about this post