ന്യൂഡല്‍ഹി: രാജ്യത്തെ ഇടത്തരം വരുമാനമാര്ക്ക് ആശ്വാസമായി കേന്ദ്രബഡ്ജറ്റില്‍ ആദായനികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായാണ് പരിധി ഉയര്‍ത്തിയത്. എന്നാല്‍ പുതിയ സ്കീമിന് മാത്രമാണ് ഈ ഇളവ് ബാധകമാവുക. നിലവിലുള്ളവര്‍ മൂന്ന് ലക്ഷം വരെയാണ് ഇളവ് ലഭിക്കുക.
പുതിയ സ്ളാബ് നിരക്ക് ഇങ്ങനെ-
0-3 ലക്ഷം- നികുതിയില്ല
3-6 ലക്ഷം- അഞ്ച് ശതമാനം
6-9 ലക്ഷം- 10 ശതമാനം
9-12 ലക്ഷം- 12 ശതമാനം
12-15 ലക്ഷം- 15 ശതമാനം
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം.
Discussion about this post