സ്റ്റോക്‌ഹോം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെവാര്‍ക്ക് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബോയിംഗ് 777-300ഇആര്‍ വിമാനത്തിന്റെ എന്‍ജിനില്‍ ഇന്ധന ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
Discussion about this post