തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളെജ് പ്രിന്‍സിപ്പല്‍ പൈതൃകരത്‌നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമനവമി മഹോത്സവം കണ്‍വീനര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ഡി.ഭഗവല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ആശ്രമസേവാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പാച്ചല്ലൂര്‍ മാധവന്‍ നായര്‍, സി.ബി.വേണുഗോപാല പണിക്കര്‍ അരൂര്‍, രമണി ജി.നായര്‍ സ്വാമിയാര്‍മഠം, പട്ടം പരമേശ്വരന്‍ നായര്‍, വല്ലീകൃഷ്ണന്‍ കോഴിക്കോട് എന്നിവര്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
Discussion about this post